സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
Thursday, January 12, 2017 3:55 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചു. സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് ചട്ടവും സുപ്രീം കോടതി വിധിയും ലംഘിച്ചുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

മീററ്റിൽ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണു രാജ്യത്തു ജനസംഖ്യ വർധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ലെന്നും നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവർ ഉള്ളതാണെന്നും ബിജെപി എംപി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.