ബിജെപി നയത്തിൽ മാറ്റമില്ല; കമലിനെതിരെ ശോഭാ സുരന്ദ്രൻ
Thursday, January 12, 2017 3:49 AM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കും. കമലിനേക്കാൾ ബുദ്ധിയും കഴിവും ഉള്ളവർ വന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തിൽ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്നു കമൽ പറഞ്ഞതായി ആരോപിച്ചാണ് ബിജെപിയുടെ എതിർപ്പിന് കാരണമായത്. കമലിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ നടന്ന വേദിയിൽ ചാണക വെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.