ബിജെപി ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
Thursday, January 12, 2017 1:30 PM IST
ന്യൂഡൽഹി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പഞ്ചാബിലെ 17 സ്‌ഥാനാർഥികളുടേയും ഗോവയിൽ മത്സരിക്കുന്ന 29 സ്‌ഥാനാർഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയത്. പഞ്ചാബിലെ 17 സ്‌ഥാനാർഥികളിൽ അഞ്ചു പേർ നിലവിലെ എംഎൽഎമാരാണ്. അതേസമയം, ഗോവയിലെ 18 സ്‌ഥാനാർഥികൾ സിറ്റിംഗ് എംഎൽഎമാരാണ്.

അടുത്തമാസം നാലിന് പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18നാണ്.