എക്സിബിറ്റേഴ്സ് ഫെഡറേഷൻ തകർക്കാൻ ദിലീപ് ശ്രമിക്കുന്നു: ലിബർട്ടി ബഷീർ
Thursday, January 12, 2017 2:45 AM IST
കൊച്ചി: എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ തകർക്കാൻ ശ്രമിക്കുന്നത് നടൻ ദിലീപ് ആണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. എന്തു പ്രശ്നങ്ങളുണ്ടായാലും ഫെഡറേഷൻ ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ ‘ഭൈരവ’ എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.