എംഎസ്എൻ ഇഫക്ട്; ബാഴ്സ ക്വാർട്ടറിൽ
Wednesday, January 11, 2017 10:54 PM IST
കാറ്റലോണിയ: മെസിയും സുവാരസും നെയ്മറും ഉഗ്രപ്രതാപത്തോടെ നിറഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോയെ തകർത്തു ബാഴ്സലോണ സ്പാനിഷ് കോപ്പ ഡെൽ റേ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ബാഴ്സ ബിൽബാവോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 4–3 ആയി. ആദ്യ പാദത്തിൽ ബിൽബാവോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടിരുന്നു.

ബാഴ്സയുടെ ജഴ്സിയിലുള്ള നൂറാമത്തെ ഗോളാണ് സുവാരസ് നേടിയത്. 35–ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോൾ. 48–ാം മിനിറ്റിൽ നെയ്മറും 78–ാം മിനിറ്റിൽ മെസിയും ഗോൾ നേടിയതോടെ ബിൽബാവോയുടെ പതനം പൂർത്തിയായി. 51–ാം മിനിറ്റിൽ ടെക്സിഡോറിന്റെ വകയായിരുന്ന ബിൽബാവോയുടെ ആശ്വാസ ഗോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.