കോഴിക്കോട് വലിയങ്ങാടിയിൽ വൻ തീപിടിത്തം
Wednesday, January 11, 2017 7:44 PM IST
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറിൽ വൻ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. എന്താണ് തീപിടിത്തമുണ്ടാകാൻ കാരണമെന്ന് വ്യക്‌തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.