ലാഹോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴു മരണം
Thursday, January 12, 2017 4:40 AM IST
ലാഹോർ: പാക്കിസ്‌ഥാനിലെ ലാഹോറിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു. മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.