റഷ്യയിൽ സിഗരറ്റ് നിരോധിക്കുവാൻ സർക്കാർ ഒരുങ്ങുന്നു
Thursday, January 12, 2017 2:57 AM IST
മോസ്കോ: റഷ്യയിൽ സിഗരറ്റ് നിരോധിക്കുവാൻ സർക്കാർ ഒരുങ്ങുന്നു. 2015 നു ശേഷം ജനിച്ചവർക്കാർക്കും സിഗരറ്റ് വിൽക്കാതിരിക്കുവാനാണു ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ഇതിലുടെ 2033 ആകുമ്പോഴേക്കും 18 വയസിൽ താഴെ പ്രായമുള്ള ആളുകളുടെ സിഗരറ്റ് ഉപയോഗം പൂർണമായും നിരോധിക്കാനാണു പദ്ധതി. പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പിന്തുണയോടുകൂടിയാണു ആരോഗ്യമന്ത്രാലയം സിഗരറ്റ് നിരോധനത്തിനു ഒരുങ്ങുന്നത്.