കാർഗിലിലേക്ക് വ്യോമസേനയുടെ പ്രത്യേക വിമാനം
Wednesday, January 11, 2017 3:07 PM IST
ശ്രീനഗർ: കാർഗിലിലേക്ക് വ്യോമസേന പ്രത്യേക വിമാന സർവീസ് നടത്തും. ജമ്മുവിനും കാർഗിലിനുമിടയ്ക്കാണ് സർവീസ് നടത്തുക. ജമ്മു കാഷ്മീർ സർക്കാരിന്റെ ആവശ്യപ്രകാരമാണിത്. കനത്ത മഞ്ഞുവീഴ്ചയേത്തുടർന്ന് ഇവിടെ പെട്ടുപോയ ജനങ്ങൾക്കു വേണ്ടിയാണ് താത്കാലിക സർവീസ് തുടങ്ങുന്നതെന്നാണ് വിവരം.

ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്‌ഥമൂലം ഉപേക്ഷിക്കുകയായിരുന്നു. എല്ലാവർഷവും ഇത്തരം അടിയന്തര സന്ദർഭങ്ങളിൽ വിമാനസർവീസ് നടത്താറുണ്ടെന്നും വ്യോമസേന അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.