Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
തുഗ്ലക്കിനെകുറിച്ചു പറയുമ്പോൾ സംഘപരിവാർ പ്രതിഷേധിക്കുന്നത് എന്തിനെന്ന് തോമസ് ഐസക്
Thursday, January 12, 2017 1:37 AM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: എം.ടി.വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരായ സംഘപരിവാർ പ്രതിഷേധം വർഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ എംടി മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു സംസാരിച്ചതെന്നും ഇത് എങ്ങനെയാണ് സംഘികളെ പ്രകോപിപ്പിച്ചതെന്നും തോമസ് ഐസക് ചോദിക്കുന്നു.

ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരുന്നിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികൾ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൽ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തോമസ് ഐസക്കിന്റെ ഐക്യദാർഢ്യം.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

എന്റെ പുസ്തകം പ്രകാശനം ചെയ്യവെ മലയാളത്തിന്റെ സാഹിത്യക്കാരണവരായ എം.ടി നടത്തിയ പ്രസംഗമാണ് സംഘികളെ അദ്ദേഹത്തിനെതിരെ തിരിച്ചത്. അദ്ദേഹം ബിജെപി അടക്കം സംഘപരിവാറിലെ ഏതെങ്കിലും സംഘടനയെയോ മോദി അടക്കം അവയിൽ ഏതിന്റെയെങ്കിലും നേതാക്കളെയോപറ്റി അവിടെ ഒന്നും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് പതിനാലാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ സാമ്രാജ്യം സ്‌ഥാപിച്ചു ഭരിച്ച മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു സംസാരിച്ചത്. തുഗ്ലക്കിന്റെ കാലത്ത് ഇവിടം സന്ദർശിച്ച വിദേശസഞ്ചാരി എഴുതിയതും നമ്മിൽ പലർക്കും അറിയാത്തതുമായ കൗതുകകരമായ ചിലകാര്യങ്ങളാണ് എം.ടി പറഞ്ഞത്. കൂട്ടത്തിൽ, നാണയവ്യവസ്‌ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധ നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ഇതിലും ശക്‌തിയായി വേറെ പലരും പറഞ്ഞിട്ടുള്ളതുമാണ്. അപ്പോൾ, ഇതിൽ സംഘികളെ ഇത്ര പ്രകോപിപ്പിച്ചത് എന്താണ്? ആദ്യം എനിക്കു പിടികിട്ടിയില്ല. പിന്നീടാണു കാര്യം മനസിലായത്. തുഗ്ലക്കിനെപ്പറ്റി പറഞ്ഞതാകണം പ്രകോപനമായത്. തുഗ്ലക്ക് എന്നു കേട്ടപ്പോൾ തങ്ങളുടെ ഏതോ നേതാവിനെ അവർക്ക് ഓർമ വന്നിട്ടുണ്ടാകണം. ആ നേതാവിന്റെ പ്രവർത്തികൾക്ക് തുഗ്ലക്കിന്റെ മണ്ടത്തരങ്ങളുമായും അധികാരപ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. അതോ തുഗ്ലക്കാണോ ഇക്കൂട്ടരുടെ കുലപതി? ഇവിടെ അറ്റാച്ച് ചെയ്യുന്ന എം.ടിയുടെ പ്രസംഗം നിങ്ങൾ ഒന്നു കേട്ടുനോക്കൂ. നിങ്ങൾക്കും തോന്നും ഇതേ സംശയങ്ങൾ.

സമാദരണീയനായ ഒരു സാംസ്ക്കാരികനായകൻ താൻ വായിച്ച ഒരു യാത്രാവിവരണത്തിൽ പതിനാലാം നൂറ്റാണ്ടിലെ ഒരു ചക്രവർത്തിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഇത്രവലിയ പ്രകോപനമാകുന്നതിന്റെ കാരണം ഈ താദാത്മ്യവും തുഗ്ലക്കിനുണ്ടായിരുന്നതായി എം.ടി പ്രസംഗത്തിൽ പറയുന്ന, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും തന്നെയാണ്. ശിക്ഷയെന്ന നിലയിൽ താൻ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങൾ കൊട്ടാരവാതിലിൽ രണ്ടുദിവസം ഇടണം. സന്ദർശകർ അതു കടന്നുവേണം തന്റെ അടുത്ത് എത്താൻ. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എം.ടി ഉദ്ധരിക്കുന്നുണ്ട്. തന്റെ ഭരണപരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമർശിക്കുന്നത് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്‌ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ടത്രേ.

ഈ സ്വഭാവങ്ങൾ– ഭയപ്പെടുത്തിനിർത്തലും എതിർശബ്ദങ്ങളെ ഭയക്കലും അസഹിഷ്ണുതയും– തന്നെയാണ് സംഘപരിവാറിലെ എല്ലാവരിലും കാണുന്നത്. എല്ലാ മലയാളികളും സ്നേഹിക്കുന്ന സംവിധായകൻ കമലിന്റെയും എഴുത്തുകാരനും അധ്യാപകനുമായ എം.എം. ബഷീറിന്റെയുമൊക്കെ കാര്യത്തിൽ ഇവയ്ക്കൊപ്പം വർഗീയവെറികൂടി കലരുന്നു. ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരിക്കുകയോ എഴുന്നേൽക്കാതിരുന്നവരെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ തീയറ്ററിൽ ദേശീയഗാനം പാടുന്നതിനെ വിമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികൾ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൽ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷമല്ലാതെ മറ്റൊന്നുമില്ല. ഏതുമതക്കാരനാണെന്ന് ഇത്രകാലവും മലയാളികളെ മനസിലാക്കിക്കാതെ മതനിരപേക്ഷനായി ജീവിച്ച കമലിന്റെമേൽ മതത്തിന്റെ മുദ്രചാർത്തി ആക്രമിച്ചതുതന്നെ ആ മനസുകളിലെ അധമത്വത്തിന്റെ സാക്ഷ്യമാണ്. ഇന്ത്യൻ ഇതിഹാസങ്ങളെപ്പറ്റി മുസ്ലിമായ പണ്ഡിതൻ എഴുതിക്കൂടാ എന്നു പറയുന്നതിലെ സംസ്കാരശൂന്യത എത്ര കടുത്തതാണ്.

ഇത് ഭാരതസംസ്ക്കാരമല്ല. മതസഹിഷ്ണുതയിൽ പുലർന്നുവന്ന സാത്വികമായ ഭാരതസമൂഹത്തെ വിദ്വേഷത്തിന്റെ വിഷം കലർത്തി എന്നെത്തേക്കുമായി തകർക്കുകയാണവർ. ഇവർ ഭാരതത്തിനു ഭൂഷണമല്ല. എന്നിട്ട്, ഇവരാണു ഭാരതീയതയോടെ ജീവിക്കുന്ന മറ്റുള്ളവരോടു പറയുന്നത് രാജ്യം വിട്ടുപോകാൻ! എന്തൊരു അസംബന്ധവും ധാർഷ്‌ട്യവുമാണിത്. നമ്മുടെയെല്ലാം ഇന്ത്യയെ ഇവർക്ക് ആരെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടോ ആവോ? എന്താ,ഏതാ എന്നറിയാതെ എസ്എംഎസ് അയച്ചവരെയെല്ലാം ചേർത്തിട്ടും ജനസംഖ്യയുടെ പത്തുശതമാനം മാത്രം അംഗത്വമുള്ള ഇവരെല്ലാംകൂടി രാജ്യംവിട്ട് എങ്ങോട്ടെങ്കിലും പോകുന്നതല്ലേ എളുപ്പം. ബാക്കി 90 ശതമാനം പേരും സന്തോഷവും സമാധാനവുമായി മുമ്പത്തെപ്പോലെ ജീവിച്ചുകൊള്ളുമല്ലോ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എയർഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു
ജ​മ്മു​കാ​ഷ്മീ​രി​ൽ പി​ഡി​പി നേ​താ​വി​നു വെ​ടി​യേ​റ്റു
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്: കോടിയേരി
എം.എം. മണിക്കെതിരേ കാനം
തൊട്ടതൊന്നും ശരിയാകാതെ സർക്കാർ
താ​ലി​ബാ​ൻ ആ​ക്ര​മ​ണം: അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും ക​ര​സേ​ന മേ​ധാ​വി​യും രാ​ജി​വ​ച്ചു
എം.എം. മണി സർക്കാരിന് ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശൻ
കേ​ര​ള അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് കടന്നുകയറി; കൊ​ടി​മ​രങ്ങൾ പി​ഴു​തുമാറ്റി പോലീസിനെ ഓടിച്ചു
കർണാടക മുഖ്യമന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു
സെൻകുമാർ വിജയിച്ചതു 11 മാസം നീണ്ട പോരാട്ടത്തിലൂടെ
രാ​ജ്കു​മാ​റി​ന് ആ​ദ​ര​വു​മാ​യി ഗൂ​ഗി​ൾ ഡൂ​ഡി​ൽ
വിധിപകർപ്പ് വന്ന ശേഷം നിയമപരമായ കാര്യങ്ങൾ ചെയ്യും: മുഖ്യമന്ത്രി
ക​രി​പ്പൂ​ർ വി​മാ​നത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​​ന്‍റെ ട​യ​റു​ക​ൾ പൊ​ട്ടി
സംപൂജ്യനായി മടക്കം; കലിപ്പ് തീരാതെ കോഹ്‌ലി
ഡിജിപി നിയമനം: സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന് ലോക്നാഥ് ബെഹ്റ
മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി
ക്രിക്കറ്റ് പന്തയത്തിൽ തർക്കം; പന്ത്രണ്ട് വയസുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തി
യു​പി​യി​ൽ ആ​ർ​എ​സ്എ​സ് ബി​ജെ​പി നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്
മണിക്കെതിരേ മഞ്ജുവാര്യർ; വമിക്കുന്ന ദുർഗന്ധം നാടിനെ നാണംകെടുത്തും
സ​ർ​ക്കാ​രി​നേ​റ്റ വ​ലി​യ തി​രി​ച്ച​ടി: തി​രു​വ​ഞ്ചൂ​ർ
സെൻകുമാറിന് നീതി കിട്ടി: ഉമ്മൻ ചാണ്ടി
സുപ്രീം കോടതി വിധി നടപ്പാക്കിയല്ലേ പറ്റൂ: വി.എസ്
സെൻകുമാർ കേസിലെ വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
എൽപിജി ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
സ്വർണ വില കുറഞ്ഞു
ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി: സെ​ൻ​കു​മാ​ർ
സെൻകുമാറിനെ ഡിജിപിയാക്കണം; സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
മന്ത്രി മണി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ല: പൊന്പിളൈ ഒരുമൈ
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പോലീസ് ഉന്നതോദ്യോഗസ്ഥ യോഗം തുടങ്ങി
എം.എം. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ല: സുഗതകുമാരി
ഇടുക്കിയിലെ ഹർത്താൽ അനാവശ്യം, മാപ്പ് പറയില്ല: എം.എം.മണി
ജനസമ്മിതി കുറഞ്ഞതിനുത്തരവാദികൾ "വ്യാജമാധ്യമങ്ങൾ': ട്രംപ്
ഇടുക്കിയിൽ ഹർത്താൽ തുടങ്ങി
വിദേശ നിക്ഷേപം ഉയർത്താൻ പദ്ധതി സ്വീകരിക്കാൻ നിർദേശം
ലാൻഡ് റോവർ രണ്ടു മോഡലുകൾക്ക് വില കുറച്ചു
ന​വി​മും​ബൈ​യി​ൽ കാ​ർ ഷോ​റൂ​മിൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു
എൽ ക്ലാസിക്കോയിൽ "എക്സട്രാ ക്ലാസിക് ' ബാഴ്സ
ഉക്രെയിൻ പ്രസിഡന്‍റ് യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി
മോ​ണ്ടി- കാ​ർ​ലോ മാ​സ്റ്റേ​ഴ്സ്: ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​നു കി​രീ​ടം
കോഹ്ലിപ്പടയ്ക്ക് ഈഡനിൽ ശവപ്പറന്പൊരുക്കി നൈറ്റ് റൈഡേഴ്സ്
സൊ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
മ​ണി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് പി.​സി.​ജോ​ർ​ജ്
വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 38 ഇ​ന്ത്യ​ക്കാ​ർ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റി​ൽ
എം.​എം.​മ​ണി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി
പൊ​ന്പി​ളൈ ഒ​രു​മൈ​യോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്ന് എം.​എം.​മ​ണി
ത​മി​ഴ്നാ​ട് ക​ർ​ഷ​ക​രു​ടെ ജ​ന്ത​ർ​മ​ന്ദ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
ശീ​ത​ള​പാ​നീ​യം ന​ല്കി ട്രെ​യി​നി​ൽ കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ച്ചു
അം​ല, അ​ക്സ​ർ തി​ള​ങ്ങി; കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം
ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: 54 ശ​ത​മാ​നം പോ​ളിം​ഗ്
പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച നെ​റ്റ്ബോ​ൾ താ​ര​ത്തെ ഭ​ർ​ത്താ​വ് മൊ​ഴി ചൊ​ല്ലി
പോ​ത്തു​വ്യാ​പാ​രി​ക​ളെ ആ​ക്ര​മി​ച്ച​ത് മേ​ന​ക ഗാ​ന്ധി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ
അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ​വ​രെ അ​ധി​ക്ഷേ​പി​ച്ച​ത് തെ​റ്റെ​ന്നു വി.​എ​സ്
"​മന്ത്രി മണിയെ വിടമാട്ടേൻ’; സ​മ​രം ശ​ക്ത​മാ​ക്കി പൊ​ന്പി​ളൈ ഒ​രു​മൈ
മ​ന്ത്രി മ​ണി​യെ ത​ള്ളി സി​പി​എം, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ
മ​ണി​യു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: ഇ​ടു​ക്കി​യി​ൽ നാ​ളെ ഹ​ർ​ത്താ​ൽ
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ വി​വാ​ദം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി
ന​വി​മും​ബൈ​യി​ൽ കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം; ര​ണ്ടു മ​ര​ണം
മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ശ​രി​യ​ല്ല; മ​ണി​യെ ത​ള്ളി മു​ഖ്യ​മ​ന്ത്രി
മ​ണി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
മ​ണി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം വ​നി​താ നേ​താ​ക്ക​ൾ
ചെ​വി​യു​ടെ പി​ന്നി​ൽ ചെ​മ്പ​ര​ത്തി​പ്പൂ​വ്; മ​ണി​യെ ക​ളി​യാ​ക്കി സു​രേ​ഷ്‌​കു​മാ​ർ
മാർ തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ചു
മണിയുടെ പ്രസ്താവന പാർട്ടി പരിശോധിക്കണം: എ.കെ. ബാലൻ
യു​എ​സ് വി​മാ​ന വാ​ഹി​നി മു​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ
എം.എം. മണിയുടെ സ്ത്രീ വിരുദ്ധ പരാമർശം: പൊന്പിളൈ ഒരുമൈ സമരത്തിൽ
കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
മ​ണി മ​ന്ത്രി വീ​ണ്ടും; ഇ​ത്ത​വ​ണ സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ച്ച്
മ​ന്ത്രി മ​ണി തു​ട​ര​ണോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
ജന്തർ മന്തർ കർഷക സമരം 40-ാം ദിവസത്തിലേക്ക്; എടപ്പാടി സമരക്കാരെ സന്ദർശിച്ചു
മ​ണി​യു​ടെ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത​ത്: എം.​എം ഹ​സ​ൻ
മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റും: കു​മ്മ​നം
ഓ​ച്ചി​റ​യി​ൽ വ​ഴി​യ​രി​കി​ൽ സം​സാ​രി​ച്ചു​നി​ന്ന​വ​ർ കാ​ർ ഇ​ടി​ച്ചു​മ​രി​ച്ചു
ബി​ഹാ​റി​ലെ സ​ഹാ​ർ​സ​യി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി
മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ട: പന്ന്യൻ
ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ടി​ൽ​നി​ന്നും 28 ല​ക്ഷം വെ​ട്ടി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന​ല്ല കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​ണ് ത​ക​രാ​റെ​ന്ന് ബി​ജെ​പി
ആയുസിൽ പാതിയും പച്ചിലതിന്ന് ജീവിതം; അന്പതുകാരൻ ഫുൾഫിറ്റ്
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ അ​തി​ക്ര​മം; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
മണിയുടെ പരാമർശം ജനങ്ങൾക്കും മന്ത്രിസഭയ്ക്കും അപമാനകരമെന്ന് സുധീരൻ
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ
എം.എം. മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ദേ​ശീ​യ ഗാ​നം; എ​ണീ​ക്കാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ
മണിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി: പ്രകാശ് ബാബു
ഷാർജ തുറമുഖത്ത് ചരക്കുമായെത്തിയ ഉരുവിൽ തീപിടിത്തം
പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യി​ലും ക​ത്തി​വ​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
കർണാടകയിൽ ആറു വയസുകാരി കുഴൽക്കിണറിൽ വീണു
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
എ​ഫ്എ ക​പ്പ്: ടോ​ട്ട​ന​ത്തെ ത​ക​ർ​ത്ത് ചെ​ൽ​സി ഫൈ​ന​ലി​ൽ
ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ​ല്ലെ​ന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ
കോഴിക്കോട് ട്രെയിൻ തട്ടി നാലു പേർ മരിച്ചു
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ ജനം തല്ലിക്കൊന്നു
പാരീസിൽ പോലീസിനു നേരെ കത്തിവീശിയ ആൾ അറസ്റ്റിൽ
വെനസ്വേലയിൽ സർക്കാരിനെതിരെ പ്രതിഷേധം ആർത്തിരമ്പുന്നു
മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം
ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ മോ​ദി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ
വീ​ണ്ടും കു​രി​ശ് വെ​ച്ച​ത് സ​ബ്ക​ള​ക്ട​റും മാ​ധ്യ​മ​ങ്ങ​ളു​മെ​ന്ന് ദേ​വി​കു​ളം എം​എ​ല്‍​എ
ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​ടെ ബു​ള്ള​റ്റ് ദി​വ​സം ഓ​രോ​ന്നു വീ​തം: കേ​ജ​രി​വാ​ൾ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.