തൃണമൂൽ കോൺഗ്രസ് ഓഫീസിൽ വെടിവയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
Wednesday, January 11, 2017 10:47 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മിഡ്നാപ്പുർ ജില്ലയിൽ ഖരഗ്പൂരിലെ തൃണമൂൽ ഓഫീസിലായിരുന്നു വെടിവയ്പ് നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ അജ്‌ഞാതർ ബോംബെറിഞ്ഞശേഷം അവിടെയുണ്ടായിരുന്നവർക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു.

തൃണമൂൽ കോൺഗ്രസ് കൗൺസിലർ പൂജ നായിഡുവിന്റെ ഭർത്താവ്, ധർമ റാവു(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ കാരണം എന്തെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അക്രമികൾക്കായി തെരച്ചിൽ തുടരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.