ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന കത്ത് കണ്ടെത്തി
Wednesday, January 11, 2017 8:41 AM IST
തൃശൂർ: പമ്പാടി നെഹ്റു കോളജിലെ ജീവനൊടുക്കിയ എൻജിനീയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കുളിമുറിയുടെ ഓവുചാലിൽനിന്നാണ് കത്ത് ലഭിച്ചത്. എന്നാൽ ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്‌ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കത്ത് ലഭിച്ചത്. തന്റെ ജീവിതവും സ്വപ്നങ്ങളും തകർന്നുവെന്നും താൻ വിടവാങ്ങുകയാണെന്നും കത്തിൽ പറയുന്നു. പോലീസ് സംഘം ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഈ കത്ത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനെ ചുമതലയിൽനിന്ന് മാറ്റി. ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു.കെ.സ്റ്റീഫനെയാണ് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണനാണ് അന്വേഷണ ചുമതല. ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്തിനെ സംബന്ധിച്ച പുതിയ ഉദ്യോഗസ്‌ഥനാവും അന്വേഷണം നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.