രഞ്ജി ട്രോഫി ഫൈനൽ: ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്
Wednesday, January 11, 2017 8:31 AM IST
ഇൻഡോർ: രഞ്ജി ട്രോഫി ഫൈനലിൽ ഗുജറാത്തിന് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 228 റൺസ് പിന്തുടർന്ന ഗുജറാത്ത് രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ 291/6 എന്ന നിലയിലാണ്. നാലുവിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് 63 റൺസ് ലീഡുണ്ട്. പാർഥിവ് പട്ടേൽ(90), മൻപ്രീത് ജുനേജ(77) എന്നിവരുടെ മികച്ച പ്രകടനമാണ് ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നൽകിയത്. മുംബൈക്കായി അഭിഷേക് നായർ മൂന്നും ഷർദുൽ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.

നേരത്തെ, മുംബൈയുടെ ആദ്യ ഇന്നിംഗ്സ് 228ൽ അവസാനിച്ചിരുന്നു. പൃഥ്വി ഷാ(71), സൂര്യകുമാർ യാദവ്(57) എന്നിവർക്കു മാത്രമാണ് മുംബൈ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.