വിജയ് സിനിമയുടെ റിലീസ് തടയില്ല: യൂത്ത് കോൺഗ്രസ്
Wednesday, January 11, 2017 6:58 PM IST
ന്യൂഡൽഹി: വിജയ് നായകനാകുന്ന തമിഴ് ചലച്ചിത്രം ‘ഭൈരവ’യുടെ റിലീസ് തടയില്ലെന്ന് യൂത്ത് കോൺഗ്രസ്. മലയാളം സിനിമകൾ 19 മുതൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് ഭൈരവയുടെ റിലീസ്.

മലയാള സിനിമ റിലീസ് ചെയ്യാതെ സമരം ചെയ്യുന്ന തീയേറ്റർ ഉടമകൾ അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ തടയുമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലപാട്. ഇതിനെതിരെ വിജയ്യുടെ ആരാധകരും പ്രതികരിച്ചിരുന്നു. എന്നാൽ സംസ്‌ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകൾ റിലീസ് ചെയ്യാൻ വിതരണക്കാരും നിർമാതാക്കളും തീരുമാനച്ചതോടെ യൂത്ത് കോൺഗ്രസ് നിലപാട് മാറ്റുകയായിരുന്നു.

19 മുതൽ റിലീസ് മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തിക്കാനാണ് തീരുമാനം. പൊങ്കലിന് തീയറ്ററുകളിൽ എത്തുന്ന ‘ഭൈരവ’ 200 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും.