ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രത്യേക പ്രാർഥനാ സംഗമം
Wednesday, January 11, 2017 6:44 PM IST
കൊച്ചി: ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർഥനാസംഗമം നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം സഭയിലെ 57 മെത്രാന്മാരും വിശ്വാസസമൂഹവും പ്രാർഥനാസംഗമത്തിനായി ഒത്തുചേരും.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ എത്താൻ സാധിക്കാത്തവരും ഇടവകകളിലോ സ്‌ഥാപനങ്ങളിലോ കുടുംബങ്ങളിലോ ഒന്നുചേർന്ന് പ്രാർഥനയിൽ പങ്കുചേരണമെന്ന് ഔദ്യോഗിക വക്‌താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.