റിക്കാർഡുകൾ തകർത്ത് ദംഗൽ; കളക്ഷൻ 350 കോടി ആയി
Wednesday, January 11, 2017 6:41 PM IST
മുംബൈ: ആമിർ ഖാൻ നായകനായെത്തിയ ബോളിവുഡ് ചലച്ചിത്രം ‘ദംഗൽ’ ബോക്സ്ഓഫീസ് റിക്കാർഡുകൾ തകർത്ത് മുന്നേറുന്നു. ചിത്രത്തിന്റെ കളക്ഷൻ 350 കോടി ആയി. റിലീസ് ചെയ്ത് 19 ദിവസത്തിനുള്ളിലാണ് ദംഗലിന്റെ ഈ റിക്കാർഡ് നേട്ടം.

ഗുസ്തിക്കാരനായ മഹാവീർ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ ചിത്രത്തിൽ സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഡിസംബർ 23നു പ്രദർശനത്തിനെത്തിയ ദംഗൽ ആദ്യ വാരം 197.54 കോടി രൂപയും രണ്ടാം വാരം 106.84 കോടി രൂപയുമാണ് നേടിയത്.