റവന്യൂ റിക്കവറി: കളക്ടർമാരുടെ അധികാര പരിധി ഉയർത്തി
Wednesday, January 11, 2017 6:31 PM IST
തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളിൽ കുടിശിക അനുവദിക്കാനുള്ള ജില്ലാ കളക്ടർമാരുടെ അധികാര പരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ബാങ്ക് കുടിശിക ഇനത്തിൽ രണ്ട് ലക്ഷം രൂപ വരെ തവണ അനുവദിക്കാനുള്ള അധികാരം ഇനി ജില്ലാ കളക്ടർമാർക്ക് നൽകും. ഒരു ലക്ഷം വരെയുള്ള സർക്കാർ കുടിശികയിലും കളക്ടർമാർക്ക് തവണ അനുവദിക്കാം. നിലവിൽ അമ്പതിനായിരം രൂപയായിരുന്നു അധികാര പരിധി.

പുതിയ തീരുമാനപ്രകാരം 25,000 രൂപ വരെയുള്ള കുടിശികയ്ക്ക് തഹസീൽദാർമാർക്ക് തവണ അനുവദിക്കാം. തഹസീൽദാർക്ക് അനുവദിക്കാവുന്ന പരമാവധി തവണ പത്തായി നിജപ്പെടുത്തിയതായും റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.