ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി
Wednesday, January 11, 2017 7:32 AM IST
തിരുവനന്തപുരം: നെഹ്റു കോളജിലെ എൻജിനീയറിംഗ് വിദ്യാർഥി ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനെ മാറ്റി. ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു.കെ.സ്റ്റീഫനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണനാണ് അന്വേഷണ ചുമതല.

തൃശൂർ റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായ ബിജു.കെ.സ്റ്റീഫനെ സസ്പെൻഡ് ചെയ്ത കഴിഞ്ഞമാസം ഉത്തരവിറങ്ങിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്ന സസ്പെൻഷൻ. ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.