പോർച്ചുഗൽ പ്രധാനമന്ത്രി ഗോവയിൽ; കുടുംബ വീട് സന്ദർശിക്കുമെന്ന് റിപ്പോർട്ട്.
Wednesday, January 11, 2017 7:09 AM IST
പനാജി: പോർച്ചുഗൽ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ അന്റോണിയോ കോസ്റ്റ തന്റെ പൂർവികരുടെ നാടായ ഗോവയിൽ എത്തി. സംസ്‌ഥാനത്തെ ജനങ്ങൾക്ക് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കർ പറഞ്ഞു. പോർച്ചുഗൽ പ്രധാനമന്ത്രിയുമായി ടൂറിസം, ശാസ്ത്രം, സമുദ്രവിജ്‌ഞാനം, ഭാഷ, ഹെറിറ്റേജ് എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും പർസേക്കർ അറിയിച്ചു.

ഗോവയിൽ നിന്നു പോർച്ചുഗലിലേക്ക് കുടിയേറിയവരുടെ മകനാണ് കോസ്റ്റ. മഡ്ഗാവ് അബ്ബാ ഡി ഫറിയ റോഡിലുള്ള കുടുംബ വീട് കോസ്റ്റ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. പൈതൃക വീട്ടിൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരപുത്രിയായ അന്ന കരീന കോസ്റ്റയാണ് താമസിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.