രാഷ്ട്രീയ പാർട്ടികൾക്ക് നികുതിയിളവ് നൽകുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീം കോടതി
Wednesday, January 11, 2017 4:54 PM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് നികുതിയിളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് സുപ്രീം കോടതി. അതിനാൽ നിലവിൽ നൽകിവരുന്ന നികുതിയിളവുകൾ റദ്ദാക്കാൻ കഴിയില്ല. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിവരുന്ന നികുതിയിളവ് ചോദ്യം ചെയ്ത് അഭിഭാഷകനായ മനോഹർ ലാൽ ശർമ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.