സ്വാശ്രയ കോളജുകൾക്ക് ഓംബുഡ്സ്മാൻ
Wednesday, January 11, 2017 4:46 PM IST
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്ക് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയോഗിക്കാൻ തീരുമാനിച്ചു. തൃശൂർ പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന് സാങ്കേതിക സർവകലാശാലയുടെ ഭരണസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ജില്ലാ ജഡ്ജിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥനെയായിരിക്കും ഓംബുഡ്സ്മാനായി നിയമിക്കുന്നത്. വിദ്യാർഥികളുടെ പരാതികൾ കേൾക്കാനാണിത്. സാങ്കേതിക സർവകലാശാലയുടെ കീഴിൽ വരുന്ന 155 കോളജുകളിൽ വിദഗ്ധ സമിതി പരിശോധന നടത്തുമെന്നും ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ അഫിലിയേഷൻ കോളജുകൾക്ക് പുതുക്കി നൽകൂ എന്നും സർവകലാശാല അറിയിച്ചു.