സംസ്‌ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളജുകൾ വ്യാഴാഴ്ച അടച്ചിടും
Wednesday, January 11, 2017 3:58 PM IST
കൊച്ചി: സംസ്‌ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകൾ വ്യാഴാഴ്ച കോളജുകൾ അടച്ചിട്ട് പ്രതിഷേധിക്കും. തൃശൂർ പാമ്പാടിയിലെ നെഹ്റു കോളജിൽ വിദ്യാർഥി സംഘടനകൾ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകൾക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. സംസ്‌ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനിലെ 120 കോളജുകളാണ് അടച്ചിടുന്നത്.