നോട്ട് നിരോധനം: കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്
Wednesday, January 11, 2017 5:13 AM IST
തിരുവനന്തപുരം: പിൻവലിച്ച നോട്ടുകളെല്ലാം തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ കണക്കുകളുടെ അടിസ്‌ഥാനത്തിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം പിൻവലിച്ച് കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. കള്ളപ്പണക്കാർക്കും കുത്തകൾക്കും വേണ്ടി നരേന്ദ്ര മോദി സർക്കാർ വിടുവേല ചെയ്യുകയാണ്. അദാനിമാർക്കും അംബാനിമാർക്കും വേണ്ടി രാജ്യത്തെ പാവങ്ങളെ മോദി പിഴിഞ്ഞൂറ്റുകയാണെന്നും വി.എസ്.അച്യുതാനന്ദൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.