യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Wednesday, January 11, 2017 1:21 PM IST
തിരുവനന്തപുരം: മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയുടെയും എം.എം.മണിയുടെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്‌ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധക്കാർ മന്ത്രിമാരുടെ കോലം കത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.