Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
‘അച്ഛാദിൻ’ വരുന്നത് 2019–ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ: രാഹുൽ ഗാന്ധി
Wednesday, January 11, 2017 1:00 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജൻ വേദന’ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

2019–ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ‘അച്ഛാദിൻ’ (നല്ല ദിനങ്ങൾ) ലഭിക്കും. മോദി ഉദ്ദേശിച്ച നല്ല സമയം അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. നോട്ട് പിൻവലിക്കലിന് ശേഷം രാജ്യത്ത് എന്ത് സംഭവിച്ചു എന്ന് പ്രധാനമന്ത്രി തന്നെ ആലോചിച്ച് നോക്കണം. രാജ്യത്തെ വാഹന വിപണി ഇത്ര കണ്ട് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് അദ്ദേഹം ചിന്തിക്കണം. ഗ്രാമങ്ങളിലെ തൊഴിലാളികളുടെ ജീവിതം എങ്ങനെയെന്ന് അദ്ദേഹം പറയണം. ഇതല്ല രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ച നല്ല ദിനങ്ങളെന്നും രാഹുൽ പരിഹസിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് നടക്കാത്തതൊക്കെ രണ്ടര വർഷം കൊണ്ട് മോദി തിരിച്ചുകൊണ്ടുവന്നു. റിസർവ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്‌ഥാപനങ്ങളും മോദിയും ആർഎസ്എസും ചേർന്ന് ദുർബലമാക്കി. രാജ്യം പിന്നോട്ട് പോയതു മറയ്ക്കാനാണ് മോദി നോട്ട് പിൻവലിച്ച് ജനങ്ങളുടെ ശ്രദ്ധതിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്ലീൻ ഇന്ത്യ പദ്ധതിക്ക് വേണ്ടി ചൂലെടുക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് ചൂല് പിടിക്കാൻ അറിയാമോ എന്നും യോഗ നന്നായി ചെയ്യുന്ന മോദിക്ക് പത്മാസനം ചെയ്യാൻ അറിയില്ലെന്നും രാഹുൽ കളിയാക്കി.

മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലിഖാർജുന ഖാർഗെ, ഷീലാ ദീക്ഷിത്, എ.കെ.ആന്റണി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങി കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലെ പ്രതിഷേധത്തിൽ അണിചേർന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയില്ല. ആരോഗ്യകാരണങ്ങളെ തുടർന്നാണ് സോണിയ വിട്ടുനിന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചടയമംഗലത്ത് ബിവറേജസ് ജീവനക്കാരെ നാട്ടുകാർ ഓഫീസിൽ പൂട്ടിയിട്ടു
വൈദ്യുത പ്രതിസന്ധിക്ക് ചെറുകിട ജലവൈദ്യുത പദ്ധതികൾ പരിഹാരം: മുഖ്യമന്ത്രി
ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ
ഹൈദരാബാദിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
അജ്‌ഞാത സംഘം ബൈക്ക് യാത്രികരെ വെട്ടിവീഴ്ത്തി; ഒരാളുടെ നില ഗുരുതരം
തലസ്‌ഥാനത്ത് വൻ കുഴൽപ്പണ വേട്ട : അഞ്ച് ലക്ഷവുമായി ഒരാൾ പിടിയിൽ
ആർഎസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി
യുപിയിൽ എസ്പി–കോൺഗ്രസ് സഖ്യം
ദേശീയ പാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു
ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചെന്ന വകുപ്പിൽ കേസെടുക്കും: എഡിജിപി
തലശേരിയിൽ വിനോദ യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥി സംഘത്തെ ആക്രമിച്ചു; ഒരാൾക്ക് വെട്ടേറ്റു
കോട്ടയത്ത് സിഎസ്ഡിഎസ് ഹർത്താൽ അക്രമാസക്‌തം; മാധ്യമപ്രവർത്തകർക്കു നേരെ അസഭ്യ വർഷം
പഞ്ചാബ് ബിജെപിയിൽ പൊട്ടിത്തെറി; വിജയ് സാംബ്ലെ രാജി സന്നദ്ധത അറിയിച്ചു
മാനേജ്മെന്റുകൾക്കെതിരെ മുഖ്യമന്ത്രി; ലാഭക്കണ്ണോടെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങി
ഓസ്ട്രിയൻ വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദർശനം ഇന്നു മുതൽ
പവർകട്ട് വേണ്ടി വന്നാൽ ജനങ്ങൾ സഹകരിക്കണമെന്ന് എം.എം.മണി
ഒപെക് ഉച്ചകോടി 2017 ആദ്യ പാദത്തിൽ
സംസ്‌ഥാനവും ഗാന്ധിജിയെ തമസ്കരിച്ചു: സുധീരൻ
മെക്സിക്കോ നിശാക്ലബ് വെടിവയ്പ് വ്യക്‌തിവിദ്വേഷത്തിന്റെ ഫലമെന്ന് റിപ്പോർട്ട്
സ്വർണ വിലയിൽ മാറ്റമില്ല
പുലിയെ ചത്തനിലയിൽ കണ്ടെത്തി
തൃഷയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പരാതി
അൽക്കാക്കൂസ് ജയിലിൽനിന്നു 250 തടവുകാരെ മാറ്റി
കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ്
ഷാർജയിൽ എയർ ബലൂൺ തകർന്നു; ആറ് വിനോദസഞ്ചാരികൾക്ക് പരിക്ക്
കാറുകൾക്ക് തീപിടിക്കുന്നു; ഫോർഡ് കുഗ മോഡൽ തിരിച്ചുവിളിച്ചു
ആര്യൻ റോബൻ 2018വരെ ബയേണിൽ തുടരും
ഈജിപ്റ്റിൽ ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം; എട്ടു പോലീസുകാർ കൊല്ലപ്പെട്ടു
ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികൻ അന്തരിച്ചു
ഇസ്താംബുൾ നിശാക്ലബ് ആക്രമണം: മുഖ്യപ്രതി പിടിയിൽ
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു
നിയുക്‌ത ഗാംബിയൻ പ്രസിഡന്റിന്റെ മകൻ നായുടെ കടിയേറ്റു മരിച്ചു
ബിഹാറിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രിൻസിപ്പലും മൂന്നു അധ്യാപകരും അറസ്റ്റിൽ
മെക്സിക്കോയിലെ നിശാക്ലബിൽ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
മുലായം അഖിലേഷിനെ അനുഗ്രഹിക്കണമെന്ന് ലാലു പ്രസാദ് യാദവ്
മെസിയുമായി കരാർ ഉറപ്പിക്കാൻ ബാഴ്സലോണ രണ്ടു കളിക്കാരെ ഒഴിവാക്കുന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.