സ്വശ്രയ കോളജ് പ്രശ്നം പരിശോധിക്കാൻ സമിതി; ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം
Wednesday, January 11, 2017 1:03 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. കോളജുകൾ കേന്ദ്രീകരിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാനാണ് സിമിതി. വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാകും സമിതി പ്രവർത്തിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

പാമ്പാടി നെഹ്റു കോളജിൽ ജിഷ്ണു എന്ന വിദ്യാർഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് സർക്കാർ സമിതിയെ നിയോഗിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സംസ്‌ഥാന പോലീസിൽ പുതിയതായി 400 ഡ്രൈവർമാരുടെ തസ്തികകൾ സൃഷ്ടിക്കും. നോട്ട് മാറ്റിയെടുക്കാൻ ക്യൂ നിന്നപ്പോൾ കുഴഞ്ഞു വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം സഹായധനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.