കോതമംഗലത്ത് കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
Wednesday, January 11, 2017 12:47 AM IST
കോതമംഗലം: അന്യസംസ്‌ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമിടയിൽ വിൽക്കുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി ആസാം സ്വദേശി മുഫിദുൽ ഇസ്ലാം (31) നെ എക്സൈസ് ഇൻസ്പെക്ടർ പി.കെ.റോയിയും സഘവും അറസ്റ്റ് ചെയ്തു. കോതമംഗലം, പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം എന്നീ പ്രദേശങ്ങളിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കുറച്ച് ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രി അടിവാടുനിന്നുമാണ് പിടികൂടിയത്.

ഇയാൾക്കു കഞ്ചാവ് ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും സൂചന ലഭിച്ചതായും എക്സൈസ് അറിയിച്ചു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് എക്സൈസ് വ്യക്‌തമാക്കിയത്. പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.