കൊച്ചിയിലെ സ്വാശ്രയ കോളജ് മാനേജ്മെന്റ് ഓഫീസ് അടിച്ചു തകർത്തു
Wednesday, January 11, 2017 11:01 AM IST
കൊച്ചി: പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിലെ സ്വാശ്രയ മാനേജ്മെന്റ് കോളജുകളുടെ ഓഫീസിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ വ്യാപക അക്രമം. ഓഫീസിന്റെ ജനൽ ചില്ലുകളും ബൾബുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിന്റെ ഗേറ്റും പ്രതിഷേധക്കാർ തല്ലിത്തകർത്തു.

30 ഓളം കെഎസ് യു പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അക്രമം നടക്കുമ്പോൾ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു. സ്‌ഥലത്ത് പോലീസിന്റെ സാന്നിധ്യവും ഇല്ലായിരുന്നു. ഗേറ്റ് തകർക്കുന്നതിനിടെ ഒരു കെഎസ് യു പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്.

അക്രമ വിവരം അറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി. പ്രതിഷേധക്കാരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.