അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ
Wednesday, January 11, 2017 8:10 AM IST
വാഷിംഗ്ടൺ: അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. സാധാരണക്കാർ അണിനിരന്നാൽ മാറ്റം സാധ്യമാകുമെന്നു പറഞ്ഞ ഒബാമ വർണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കൂട്ടിച്ചേർത്തു.

നിയമങ്ങൾ മാറിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഹൃദയങ്ങൾ മാറിയാലെ കൂടുതൽ മുന്നേറാൻ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്‌തമാക്കി.