ബ്യൂണസ് ഐറിസിലെ മെസിയുടെ പ്രതിമ തകർത്തു
Wednesday, January 11, 2017 7:44 AM IST
ബ്യൂണസ് ഐറിസ്: അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ സ്‌ഥാപിച്ചിരുന്ന, ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണിൽ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകർക്കപ്പെട്ടത്. പ്രതിമ തകർക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല.

താൻ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുന്നുവെന്ന് മെസി ഇടക്ക് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ബ്യൂണസ് ഐറിസിൽ അദ്ദേഹത്തിന്റെ പ്രതിമ സ്‌ഥാപിക്കപ്പെട്ടത്. അതേ സമയം പ്രതിമ തകർക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ലെന്നും എത്രയും വേഗം പ്രതിമ പൂർവ സ്‌ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇവിടുത്തെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഫിഫയുടെ ലോകഫുട്ബോളർക്കുള്ള പുരസ്കാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയതിനു പിന്നാലെയാണ് സംഭവം.