അഫ്ഗാനിൽ സ്ഫോടനം: യുഎഇ അംബാസിഡർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Tuesday, January 10, 2017 7:47 PM IST
കാബൂൾ: അഫ്ഗാനിസ്‌ഥാൻ പാർലമെന്റിനു സമീപം ചൊവ്വഴ്ചയുണ്ടായ സ്ഫോടനത്തിൽ നിന്നു യുഎഇ അംബാസിഡർ ജുമ്മ മുഹമ്മദ് അബ്ദുള്ള അൽ –കബിയും കണ്ഡഹാർ ഗവണർ ഹുമയുൺ അസീസും രക്ഷപ്പെട്ടു. അസീസിയുടെ ഗസ്റ്റ് ഹൗസിനെ ലക്ഷ്യം വച്ചാണു സ്ഫോടനം നടന്നത്.

യുഎഇയുടെ അഭിമുഖ്യത്തിൽ അഫ്ഗാനിസ്‌ഥാനിലെ ജനങ്ങൾക്കായി ഒരു പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണു ഗസ്റ്റ് ഹൗസിനു സമീപം ആക്രമണമുണ്ടായത്.

പാർലമെന്റിനു സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെടുകയും 70ൽ അധികം ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.