ടാൻസാനിയയിൽ ബോട്ട് മുങ്ങി 12 പേർ മരിച്ചു
Wednesday, January 11, 2017 3:00 AM IST
അരുഷ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ബോട്ട് മുങ്ങി ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളുൾപ്പെടെ 12 പേർ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. ഇവരെ ടാൻഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേമ ദ്വീപിൽനിന്നു ടാൻഗയിലെക്കു പുറപ്പെട്ട എം.വി ബുർധാൻ എന്ന ബോട്ടാണു ചൊവ്വഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. ശക്‌തമായ കാറ്റിലും തിരയിലുംപെട്ടു ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണു അപകടകാരണം. ബോട്ടിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നു അറിവായിട്ടില്ല.