ഏറ്റവും മോശം വിമാനക്കമ്പനി: മൂന്നാംസ്‌ഥാനം എയർ ഇന്ത്യയ്ക്ക്
Tuesday, January 10, 2017 3:45 PM IST
ന്യൂഡൽഹി: ലോകത്തെ ഏറ്റവും മോശം വിമാനക്കമ്പനികളുടെ പട്ടികയിൽ എയർ ഇന്ത്യയ്ക്ക് മൂന്നാം സ്‌ഥാനം. വ്യോമയാന രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഫ്ളൈറ്റ് ഗ്ളോബൽ കമ്പനിക്ക് കീഴിലുള്ള ഫ്ളൈറ്റ്സ്റ്റാറ്റാണ് പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിച്ചുള്ള സർവീസ്, യാത്രികർക്ക് നൽകുന്ന സേവനം എന്നിവയാണ് മാനദണ്ഡമാക്കിയത്.

ഇസ്രയേൽ എയർലൈൻസ് ഒന്നാംസ്‌ഥാനത്തെത്തിയപ്പോൾ ഐസ്ലൻഡ് എയർ രണ്ടാംസ്‌ഥാനം നേടി. ഫിലിപ്പീൻസ് എയർലൈൻസ്, ഏഷ്യാന എയർലൈൻസ്, എയർ ചൈന, കൊറിയൻ എയർ, ചൈനാ ഈസ്റ്റേൺ എയർലൈൻസ്, ഹോങ്കോംഗ് എയർലൈൻസ് എന്നിവയും പത്തംഗ പട്ടികയിൽ ഇടംപിടിച്ചു.

കെഎൽഎം ഡച്ച് എയർലൈൻസിനാണ് ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാംസ്‌ഥാനം. ഖത്തർ എയർവെയ്സ്, സിംഗപ്പൂർ എയർലൈൻസ്, ജപ്പാൻ എയർലൈൻസ് എന്നിവയും മികച്ച കമ്പനികളുടെ പട്ടികയിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.