കോടതിയിൽ ഹാജരായില്ല; വസീം അക്രത്തിനെതിരേ അറസ്റ്റ് വാറന്റ്
Tuesday, January 10, 2017 1:14 PM IST
കറാച്ചി: പാക്കിസ്‌ഥാൻ മുൻ ക്രിക്കറ്റ് താരം വസീം അക്രത്തിനെതിരേ അറസ്റ്റ് വാറന്റ്. ഒരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മുൻ സൈനിക ഉദ്യോഗസ്‌ഥനെതിരേ അക്രം പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ഹാജരാകുന്നതിലാണ് അക്രം വീഴ്ച വരുത്തിയത്.

വാറന്റ് പുറപ്പെടുവിച്ച കോടതി, ഈ മാസം 17ന് നേരിട്ടു ഹാജരാകാനും അക്രത്തോടു നിർദേശിച്ചു. കറാച്ചിയിൽവച്ചുണ്ടായ ഒരു തർക്കത്തിനിടെ മുൻ സൈനിക ഉദ്യോഗസ്‌ഥനായ മേജർ അമിറുർ റഹ്മാൻ അക്രത്തിന്റെ കാറിനു നേർക്കു വെടിയുതിർത്തതാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.