വീസ ചട്ടങ്ങൾ ലംഘിച്ച പാക്കിസ്‌ഥാൻ പൗരൻ അറസ്റ്റിൽ
Tuesday, January 10, 2017 10:33 PM IST
ഗാസിയാബാദ്: വീസ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന പാക്കിസ്‌ഥാൻ പൗരൻ അറസ്റ്റിൽ. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ് എന്നയാളാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ദസ്നയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

1956 മുതൽ ദീർഘകാല വീസയിൽ ഇന്ത്യയിൽ കഴിഞ്ഞിരുന്ന മുഹമ്മദ്, വീസ ചട്ടങ്ങൾ ലംഘിച്ച് ഭൂമി വാങ്ങുകയും വോട്ടർ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. ഇതേതുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.