ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകളും ഓൺലൈനാകുന്നു
Tuesday, January 10, 2017 9:10 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രമോഷനു വേണ്ടി നടത്തുന്ന ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഇനി മുതൽ ഓൺ ലൈനായി നടത്തും. ചൊവ്വാഴ്ച ചേർന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം. നിലവിൽ ഒഎംആർ രീതിയിലുള്ള പരീക്ഷയായിരുന്നു ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനു നടത്തിയിരുന്നത്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്.

ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായി. അപേക്ഷിക്കുമ്പോൾ ഇരട്ടിക്കൽ വരികയാണെങ്കിൽ അവരിൽ നിന്നും രണ്ടു തവണ ഫീസ് ഈടാക്കുന്ന സ്‌ഥിതി ഉണ്ടായിരുന്നു. ഇത്തരത്തിൽ രണ്ടു തവണ ഫീസ് ഈടാക്കിയാൽ അത് തിരികെ നല്കും.