അ​റ​സ്റ്റി​ലാ​യ ബി​എ​സ്എ​ഫ് ക​മ​ൻ​ഡാ​ന്‍റി​നു ക​ള്ള​ക്ക​ട​ത്തു​കാ​രു​മാ​യി ബ​ന്ധ​മെ​ന്നു സി​ബി​ഐ
Monday, February 12, 2018 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​മാ​യി ട്രെ​യി​നി​ൽ സി​ബി​ഐ പി​ടി​കൂ​ടി​യ ബി​എ​സ്എ​ഫ് ക​മ​ൻ​ഡാ​ന്‍റ് ജി​ബു ഡി. ​മാ​ത്യു​വി​ന് ഇ​ന്ത്യ -ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ക​ള്ള​ക്ക​ട​ത്തു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സി​ബി​ഐ. അ​തി​ർ​ത്തി​യി​ൽ ഇ​വ​ർ​ക്കു വേ​ണ്ടി അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്തു​വെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച സി​ബി​ഐ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞു കോ​ട​തി​യി​ൽ എ​ത്തി​ച്ച പ്ര​തി​യെ ഈ ​മാ​സം 26 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യു​ടെ ജാ​മ്യ അ​പേ​ക്ഷ ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​യാ​ളെ നേ​ര​ത്തെ 12 ദി​വ​സ​ത്തേ​ക്ക് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യി​രു​ന്നു.

പി​ടി​കൂ​ടി​യ രൂ​പ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ര​യും ദി​വ​സം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​യി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും റി​മാ​ൻ​ഡ് അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. സി​ബി​ഐ ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ജോ​ണ്‍​സ​ണ്‍ ആ​ണ് റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജി​ബു​വി​നെ ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വേ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​മാ​ണു സി​ബി​ഐ പി​ടി​കൂ​ടി​യ​ത്. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ബൈ​റാം​പു​ർ യൂ​ണി​റ്റി​ലാ​ണ് ഇ​യാ​ൾ ജോ​ലി​ചെ​യ്യു​ന്ന​ത്. സി​ബി​ഐ​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.