ച​രി​ത്ര​ത്തി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന് അ​വ​നി
Thursday, February 22, 2018 12:04 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യി​ല്‍ ച​രി​ത്രം കു​റി​ച്ച് അ​വ​നി ച​തു​ര്‍​വേ​ദി. യു​ദ്ധ​വി​മാ​നം ഒ​റ്റ​യ്ക്കു പ​റ​ത്തു​ന്ന ആ​ദ്യ വ​നി​താ പൈ​ല​റ്റെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് അ​വ​നി പ​റ​ന്നു​യ​ർ​ന്ന​ത്. മി​ഗ്-21 ബി​സോ​ൺ യു​ദ്ധ​വി​മാ​ന​മാ​ണ് അ​വ​നി ഒ​റ്റ​യ്ക്കു പ​റ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ബേ​സി​ൽ​നി​ന്നാ​ണ് അ​വ​നി പ​റ​ന്നു​യ​ർ​ന്ന​ത്.

നേ​ര​ത്തെ ഭാ​വ​ന കാ​ന്ത്, മോ​ഹ​ന സിം​ഗ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​വ​നി​യും സേ​ന​യി​ലെ ആ​ദ്യ വ​നി​താ പോ​ര്‍​വി​മാ​ന പൈ​ല​റ്റു​ക​ളാ​യി പാ​സിം​ഗ് ഔ​ട്ട പ​രേ​ഡ് പൂ​ർ​ത്തി​യാ​ക്കി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് എ​യ​ർ‌ ഫോ​ഴ്‌​സ് അ​ക്കാ​ദ​മി​യി​ല്‍ 150 മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​നം പ​റ​ത്തി പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം വി​ജ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​വ​ർ സേ​ന​യു​ടെ ഭ​ഗ​മാ​യ​ത്. പി​ന്നീ​ട് ആ​റു​മാ​സം ബ്രി​ട്ടി​ഷ് നി​ര്‍​മി​ത​മാ​യ നൂ​ത​ന പോ​ര്‍​വി​മാ​നം ഹോ​ക്കി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.