ആ​ഴ്സ​ണ​ൽ യൂ​റോ​പ്പ ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ
Friday, March 16, 2018 7:42 AM IST
ല​ണ്ട​ൻ: എ​സി മി​ലാ​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ആ​ഴ്സ​ണ​ൽ യൂ​റോ​പ്പ ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ൽ 2-0 ന്‍റെ ലീ​ഡു​മാ​യി എ​മ​റൈ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങി​യ ആ​ഴ്സ​ണ​ൽ ര​ണ്ടാം പാ​ദ​ത്തി​ലും മി​ലാ​നെ നി​ല​ത്തു​നി​ർ​ത്തി​യി​ല്ല. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ളാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ‌ നേ​ടി​യ​ത്.

വെ​ൽ​ബെ​ക് ഇ​ര​ട്ട ഗോ​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ സാ​കാ മൂ​ന്നാം ഗോ​ൾ‌ നേ​ടി. കാ​ൾ​ഹ​നോ​ഗ്ലു മി​ലാ​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. 2010 നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ഴ്സ​ണ​ൽ യൂ​റോ​പ്പ ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.