ആന്ധ്രയിലെ ബിജെപി നേതാക്കളുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും
Saturday, March 17, 2018 10:45 AM IST
ഹൈദരാബാദ്: നരേന്ദ്ര മോദി സർക്കാരിനെ വെട്ടിലാക്കി തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ട സാഹചര്യത്തിൽ ആന്ധ്രയിലെ ബിജെപി നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.

മുന്നണി വിട്ടതായി പ്രഖ്യാപിച്ചതിനു പിന്നാലെ ടിഡിപി കഴിഞ്ഞദിവസം ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് അമിത്ഷാ നേതാക്കളെ കാണുന്നത്.

സ​ഖ്യ​ക​ക്ഷി​ക​ളി​ൽ പ്ര​ബ​ല​രാ​യി​രു​ന്ന ശി​വ​സേ​ന ഇ​തി​നോ​ട​കം ത​ന്നെ എ​ൻ​ഡി​എ​യു​മാ​യും ബി​ജെ​പി​യു​മാ​യും പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ അ​ക​ൽ​ച്ച​യി​ലാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​നു ഭീ​ഷ​ണിയില്ലെങ്കി​ലും ടി​ഡി​പി കൂ​ടി വി​ട്ടു​പോ​യ​തോ​ടെ എ​ൻ​ഡി​എ ദു​ർ​ബ​ല​മാ​കു​ക​യാ​ണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.