ഇ​ന്ത്യ​യി​ൽ ബി​ക്കി​നി​യി​ട്ടു ന​ട​ക്കാൻ പാടില്ലെന്ന് ക​ണ്ണ​ന്താ​നം
Friday, March 16, 2018 11:41 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ബി​ക്കി​നി​യി​ട്ടു ന​ട​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​ൻ സം​സ്കാ​രം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്ക​ണം.

ഇ​വി​ടു​ത്തെ സം​സ്കാ​ര​ത്തി​ന് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ൽ പെ​രു​മാ​റ​ണം. വി​ദേ​ശി​ക​ൾ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ ബി​ക്കി​നി​യി​ട്ടു ന​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഇ​വി​ടെ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.

ഒ​രു വാ​ർ​ത്താ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ണ്ണ​ന്താ​നം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗോ​വ​യി​ലെ ബീ​ച്ചി​ല​ട​ക്കം വി​ദേ​ശി​ക​ൾ ബി​ക്കി​നി​യി​ട്ട് ന​ട​ക്കാ​റു​ണ്ട്. ഓ​രോ രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ഴും അ​വി​ട​ത്തെ വ​സ്ത്ര​ധാ​ര​ണ രീ​തി പി​ന്തു​ട​രാ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ശ്ര​മി​ക്ക​ണെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

ഓ​രോ രാ​ജ്യ​ത്തും അ​വി​ട​ത്തെ പ്രാ​ദേ​ശി​ക സം​സ്കാ​ര്യ​ങ്ങ​ൾ​ക്ക് മൂ​ല്യ​മു​ണ്ട്. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ആ ​സം​സ്കാ​രം ഉ​ൾ​കൊ​ള്ളാ​ൻ ശ്ര​മി​ക്ക​ണം. എ​ല്ലാ​വ​രും സാ​രി ഉ​ടു​ക്ക​ണ​മെ​ന്ന​ല്ല താ​ൻ പ​റ​യു​ന്ന​തെ​ന്നും ക​ണ്ണ​ന്താ​നം വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.