ശുഹൈബ് വധം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എ.കെ. ബാലൻ
Wednesday, February 21, 2018 1:15 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലൻ. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണ്. നിലവിലെ അന്വേഷണത്തിൽ ആർക്കും അസംതൃപ്തിയില്ല. കണ്ണൂരിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലൻ പറഞ്ഞു.

നേരത്തേ, സമാധാന യോഗത്തിൽ കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായാരുന്നു. ഇതേ തുടർന്ന് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.