ഒ​ഡീ​ഷ​യി​ൽ വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു
Tuesday, March 20, 2018 8:00 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ​നി​ന്നും പൈ​ല​റ്റ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഒ​ഡീ​ഷ-​ജാ​ർ​ഖ​ണ്ഡ് അ​തി​ർ​ത്തി​യി​ലെ മ​യൂ​ർ​ഭം​ജ് ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ പൈ​ല​റ്റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ക​ലാ​യി​കു​ന്ദ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ഇ​വി​ടേ​ക്ക് തി​രി​ച്ച് പ​റ​ക്കു​ന്ന​തി​നി​ടെ ത​ക​ർ​ന്നു വീ​ണ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12. 45 ന് ​സു​ബ​ർ​ണ​രേ​ഖ ന​ദി​ക്കു സ​മീ​പ​മാ​ണ് വി​മാ​നം പ​തി​ച്ച​ത്. വ്യോ​മ​സേ​ന​യു​ടെ ഹ​വാ​ക് വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ന്ന പൈ​ല​റ്റി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി ബ​ഹ്ര​ഗോ​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.