വ്യോ​മ​സേ​നാ വി​മാ​നം ഒ​ഡീ​ഷ​യി​ൽ ത​ക​ർ​ന്നു​വീ​ണു; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Tuesday, March 20, 2018 2:52 PM IST
ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വി​മാ​നം ഒ​ഡീ​ഷ​യി​ൽ ത​ക​ർ​ന്നു​വീ​ണു. ഒ​ഡീ​ഷ-​ജാ​ർ​ഖ​ണ്ഡ് അ​തി​ർ​ത്തി​യി​ലെ മ​യൂ​ഭ​ഞ്ജ് ജി​ല്ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദി​വ​സ​വും ന​ട​ത്താ​റു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാ​ണ് ഹോ​ക്ക് എ​യ​ർ​ക്രാ​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കാ​ലൈ​കു​ണ്ഡ വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്നു കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി​യാ​യ പൈ​ല​റ്റി​നു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ടം സം​ബ​ന്ധി​ച്ച് വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.