ശുഹൈബ് വധത്തിൽ മകന് പങ്കുണ്ടെന്ന് പാർട്ടി പറഞ്ഞാൽ അംഗീകരിക്കുമെന്ന് പ്രതിയുടെ പിതാവ്
Friday, February 23, 2018 12:59 PM IST
മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബ് വ​ധ​ത്തി​ൽ മ​ക​ന് പ​ങ്കു​ണ്ടെ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കു​മെ​ന്ന് അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പി​താ​വ് ര​വീ​ന്ദ്ര​ൻ. പാ​ർ​ട്ടി അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മാ​ണെ​ന്നും മ​ക​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും സി​പി​എം തി​ല്ല​ങ്കേ​രി മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം പോ​ലീ​സി​നെ അ​ന്വേ​ഷി​ക്കാ​ൻ വി​ടാ​ത്ത അ​വ​സ്ഥ​യാ​ണ്. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യ​ല്ല അ​വ​ർ​ക്ക് വേ​ണ്ട​ത്. പോ​ലീ​സി​ൽ പ്ര​തി​പ​ക്ഷ സ​മ്മ​ർ​ദ​മാ​ണ് നടക്കുന്നതെന്നും ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പോ​ലീ​സി​നെ​ക്കാ​ൾ വി​ശ്വാ​സം പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മാ​ണ്. ശു​ഹൈ​ബ് അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്ത് മ​ക​ൻ തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ കു​ഴി​മ്പി​ലാ​ൻ ക​ണ്ടി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ലാ​യി​രു​ന്നു. രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​മു​ള്ള​തി​നാ​ൽ അ​വ​നും ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. കാ​വും​പ​ടി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ച്ചാ​ൽ അ​റി​യാമെന്നും പിതാവ് പറഞ്ഞു.

ശു​ഹൈ​ബി​നെ അ​ക്ര​മി​ക്കു​മ്പോ​ൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗ​ഷാ​ദ് അ​ക്ര​മി സം​ഘ​ത്തി​ൽ ആ​കാ​ശി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗി​നു പ​ഠി​ക്കു​ന്ന മ​ക​ൻ അ​വി​ടേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​രാ​വൂ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റു ചെ​യ്ത​തെ​ന്നും ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.