സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടൽ: യൂത്ത് കോണ്‍ഗ്രസ് സമരമുഖത്തേക്ക്
Wednesday, December 13, 2017 2:31 AM IST
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയ നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഈ മാസം 20ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനുവരി ഒന്നു മുതൽ അനിശ്ചിതകാല പ്രതിഷേധം തുടങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.

സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള നടപടി അടുത്തിടെയാണ് സർക്കാർ സ്വീകരിച്ചത്. ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പ്രായം 56 വയസിൽ നിന്നും 60 വയസായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ പ്രായം 60-ൽ നിന്നും 62 ആയുമാണ് വർധിപ്പിച്ചത്. കേരള സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് സർക്കാർ തീരുമാനം നടപ്പാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.