ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ
Wednesday, October 11, 2017 12:38 AM IST
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ. ജയ് ഷായ്ക്കെതിരായ ആരോപണം സർക്കാരിന് ധാർമികമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജയ് ഷായ്ക്കു വേണ്ടി അഡീണൽ സോളിസിറ്റർ ജനറൽ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിൻഹ പറഞ്ഞു.

ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​ന്പി​ൾ എ​ന്‍റ​ർ​പ്രൈ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​ക്ക് 2013ൽ 6,230 ​രൂ​പ​യും 14ൽ 1,724 ​രൂ​പ​യും ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. 2014-15ൽ ​ക​ന്പ​നി​ക്ക് 50,000 രൂ​പ​യു​ടെ വ​രു​മാ​ന​വും 18,728 രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യി. എ​ന്നാ​ൽ, 2015-16ൽ ​ന​ൽ​കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ ക​മ്പ​നി​യു​ടെ വി​റ്റു​വ​ര​വ് 80.5 കോ​ടി രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നെ​ന്നുമായിരുന്നു ആരോപണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.