പത്ത് കോടിക്കാരൻ കാണാമറയത്ത്; താരമായി വിൽപ്പനക്കാരൻ ഖാലിദ്, ഉറങ്ങാതെ പരപ്പനങ്ങാടിക്കാർ
Saturday, September 23, 2017 10:05 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: മാ​വേ​ലി ക​നി​ഞ്ഞ മ​ഹാ​​ഭാ​ഗ്യ​വാ​നെ തേ​ടി കേ​ര​ളം കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ നാ​ട്ടു​കാ​ർ ഭാ​ഗ്യ​വാ​നാ​ര​ന്നെ​റി​യാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ഐ​ശ്വ​ര്യ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലെ കോ​ട്ട​ന്ത​ല പൂ​ച്ചേ​ങ്ങ​ൽ​ക്കു​ന്ന​ത്ത് ഖാ​ലി​ദാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്. ഖാ​ലി​ദ് പ​ര​പ്പ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ലോ​ട്ട​റി ടി​ക്ക​റ്റ് തി​രൂ​രി​ലെ കെഎസ് ഏ​ജ​ൻ​സി​യി​ൽ നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഐ​ശ്യ​ര്യ സ​ബ് ഏ​ജ​ൻ​സി വ​രെ എ​ത്തി​യ​തും വി​റ്റ​തും ഖാ​ലി​ദി​നു ഓ​ർ​മ​യു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യാ​ളു​ടെ മു​ഖം തെ​ളി​യു​ന്നി​ല്ല.

ഖാ​ലി​ദി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ അ​ന്വേ​ഷ​ണം മു​ഴു​വ​ൻ. ​അ​തു​കൊ​ണ്ടു​ത​ന്നെ ഖാ​ലി​ദാ​യി​രു​ന്നു താ​രം. ഇ​ത​ര​ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ച്ചു ലോ​ട്ട​റി വി​റ്റ​താ​യി ഓ​ർ​മ​യു​ണ്ട്. ഭാ​ഗ്യം ത​ന്‍റെ കൈയിലു​ടെ​യാ​ണ് പോ​യ​തെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് 40 വയസുകാ​ര​നാ​യ ഖാ​ലി​ദ്. 20 വ​ർ​ഷ​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 250 രൂ​പ​യു​ടെ 5,000 രൂ​പ​ക്കെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​ത്. 20 ടി​ക്ക​റ്റാ​ണ് എ​ടു​ത്തി​രു​ന്ന​ത്. സ​മ്മാ​ന​തു​ക​യാ​യ 10 കോ​ടി രൂ​പ​യി​ൽ ഏ​ജ​ൻ​സി ക​മ്മീ​ഷ​നാ​യി ഒ​രു കോ​ടി രൂ​പ ല​ഭി​ക്കും.

രാ​ത്രി മ​ജി​സ്ട്രേ​റ്റ് മു​ൻ​പാ​കെ​യോ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ൻ​പാ​കെ​യോ ലോ​ട്ട​റി ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം തു​ട​ർ​ന്നു. ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി​രു​ന്നു വെള്ളിയാഴ്ച പ​ര​പ്പ​ന​ങ്ങാ​ടി​ക്ക്. ഭാ​ഗ്യ​വാ​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി ഖാ​ലി​ദി​നെ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ന​ഗ​ര​സ​ഭ ന​ൽ​കി​യ മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ദ്ദേ​ഹം ലോ​ട്ട​റി ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. നാ​ലു​ സെ​ന്‍റി​ൽ പ​ണി​തീ​രാ​ത്ത വീ​ട്ടി​ലാ​ണ് ഖാലിദ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാ​ര്യ:​ഉ​മ്മു​ക്കു​ൽ​സു. മ​ക്ക​ൾ:​ മു​ർ​ഷി​ദ, ഫ​ഹ്വാ​ൻ.

മ​ധു​രം വി​ത​ര​ണം ചെ​യ്തും വാ​ദ്യ​മേ​ള​ങ്ങ​ൾ ഒ​രു​ക്കി​യും തി​രൂ​രി​ലും ഏ​ജ​ൻ​സി​യും ആഹ്ലാ​ദം കൊ​ഴു​പ്പി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യെ​ന്ന നി​ല​യി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ​ര​ന്നു. സോ​ഷ്യ​ൽ ​മീ​ഡി​യ​യി​ലും വ്യാ​പ​ക​പ്ര​ച​ര​ണ​മാ​ണ് ന​ട​ന്ന​ത്. ഒ​ഴൂ​ർ സ്വ​ദേ​ശി സോ​മ​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ലും പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി. സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ഇ​യാ​ളെ കോ​ടി​പ​തി​യാ​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ ത​മാ​ശ​യു​ടെ ഭാ​ഗ​മാ​യാ​ണ് സോ​മ​ൻ അ​ല്പ സ​മ​യം കോ​ടി​പ​തി​യാ​യ​ത്. ഇയാൾ ഒണം ബംപർ ടിക്കറ്റ് എടുത്തിരുന്ന് പോലുമില്ല.

സോ​മ​ൻ നി​ഷേ​ധി​ച്ച​തോ​ടെ വൈ​ല​ത്തൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ. മ​ല​പ്പു​റം എം​എ​സ്പി​യി​ലെ പോ​ലീ​സു​കാ​ര​ന് ലോ​ട്ട​റി അ​ടി​ച്ച​താ​യു​ള്ള വാ​ർ​ത്ത സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​ദ്ദേ​ഹ​വും ഫോ​ണ്‍ ഓ​ഫ് ചെ​യ്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം എ​ജെ 442876 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ല​ഭി​ച്ച​ത്.​ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണി​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.