സെ​ഞ്ചു​റി​ക്കോ​ട്ട​കെ​ട്ടി കോ​ഹ്ലി; കി​വീ​സി​നു ജ​യി​ക്കാ​ൻ 281
Sunday, October 22, 2017 4:18 AM IST
മും​ബൈ: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ മി​ക​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 280 റ​ണ്‍​സ് നേ​ടി.

വി​രാ​ട് കോ​ഹ്ലി​യു​ടെ സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. കോ​ഹ്ലി 121 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. 126 പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി 9 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ന​ട​ത്തി​യ മി​ന്ന​ല​ടി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 280ൽ ​എ​ത്തി​ച്ച​ത്. ഭു​വി 15 പ​ന്തി​ൽ​നി​ന്ന് ര​ണ്ടു സി​ക്സ​റും ര​ണ്ടു ബൗ​ണ്ട​റി​യു​മ​ട​ക്കം 26 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. കി​വീ​സി​നാ​യി ട്രെ​ന്‍റ് ബോ​ൾ​ട്ട് നാ​ലും ടിം ​സൗ​ത്തി മൂ​ന്നും വി​ക്ക​റ്റ് നേ​ടി.

200-ാം മ​ക​ദി​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കോ​ഹ്ലി ഏ​ക​ദി​ന ക​രി​യ​റി​ലെ 31-ാം സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​നെ​തി​രേ കു​റി​ച്ച​ത്. 49 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ കു​റി​ച്ച സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്ലി​ക്കു മു​ന്നി​ലു​ള്ള​ത്. ഹാ​ഷിം അം​ല(26), എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ്(24) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ക​ളി​ക്കു​ന്ന​വ​രി​ൽ കോ​ഹ്ലി​യു​ടെ നേ​ട്ട​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ കെ​ല്പു​ള്ള​വ​ർ. 158 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് അം​ല​യു​ടെ 26 സെ​ഞ്ചു​റി​ക​ൾ.

ഒ​രു​ഘ​ട്ട​ത്തി​ൽ 71/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ നാ​യ​ക​ൻ കോ​ഹ്ലി മ​ധ്യ​നി​ര​യ്ക്കൊ​പ്പം കൈ​കോ​ർ​ത്തു പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. കോ​ഹ്ലി​ക്കു പു​റ​മേ ദി​നേ​ശ് കാ​ർ​ത്തി​ക്(37), എം.​എ​സ്.​ധോ​ണി(24) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണു പി​ടി​ച്ചു​നി​ൽ​ക്കാ​നെ​ങ്കി​ലും ക​ഴി​ഞ്ഞ​ത്. ശി​ഖ​ർ ധ​വാ​ൻ(9), രോ​ഹി​ത് ശ​ർ​മ(20), കേ​ദാ​ർ യാ​ദ​വ്(12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(16) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.