തകർന്ന് നിൽക്കുന്ന കെപിസിസിക്ക് ബൽറാമിന്‍റെ കുത്ത്
Wednesday, October 11, 2017 11:12 PM IST
തിരുവനന്തപുരം: സോളാർ വിവാദത്തിന്‍റെ പേരിൽ സമ്മർദ്ദത്തിൽ നിൽക്കുന്ന കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് യുവ എംഎൽഎ വി.ടി.ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ടി.പി.ചന്ദ്രശേഖൻ വധത്തിന്‍റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീർപ്പാക്കിയതിന്‍റെ പ്രതിഫലമായി സോളാർ കേസ് കൂട്ടിയാൽ മതിയെന്ന് ബൽറാം പരിഹസിച്ചു. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയ അവസാനിപ്പിച്ച് തോമസ് ചാണ്ടി അടക്കമുള്ള കാട്ട് കള്ളന്മാർക്കെതിരേ ശബ്ദമുയർത്താൻ കോണ്‍ഗ്രസ് നേതാക്കൾ തയാറാകണമെന്നും ബൽറാം ആവശ്യപ്പെട്ടു.

സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും ഹീനമായ രാഷ്ട്രീയ വേട്ടയാണ് പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിേ·ൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ നടപടി. വിശ്വാസ്യതയുടെ തരിന്പ് പോലും ഈ റിപ്പോർട്ടിനുണ്ടെന്ന് നിലവിലെ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല.

"കോൺഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയ തലത്തിലെ ആർഎസ്എസിന്‍റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ് മുക്ത കേരളം' എന്നതാണ് സിപിഎമ്മിന്‍റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ മേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചു വിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ടെന്നും ബൽറാം തുറന്നടിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.